ചേർത്തല: മരംവെട്ടുതൊഴിലാളി തെങ്ങിൽനിന്ന് വീണ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻതറയിൽ ജോസി(50)ആണ് മരിച്ചത്.ഇന്നലെ രാവിലെ കടക്കരപ്പള്ളി ചുള്ളിക്കൽ ഭാഗത്ത് തെങ്ങ് വെട്ടുന്നതിനിടെയാണ് അപകടം. ഭാര്യ: എൽസി ജോസി. മക്കൾ: ജോമി, ജോയ്‌സി, ജോയൽ. മരുമക്കൾ: ഫ്രെഡി, റിൻസി.