ചേർത്തല: കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയും തേർഡ് ഐ വിഷൻ കാവുങ്കലും ചേർന്ന് 'ലോക്ക് ഡൗൺ ഇല്ലാത്ത കാവുങ്കലെ മധുരഗീതം എന്ന പേരിൽ നടത്തുന്ന മത്സരങ്ങളുടെ ഭാഗമായി അടക്കളത്തോട്ട മത്സരം സംഘടിപ്പിക്കും.കാവുങ്കൽ എന്റെ ഗ്രാമം,കാവുങ്കൽ നാട്ടുകൂട്ടം,പാട്ടും ചിത്രവും എന്നീ മൂന്നു വാട്ട്‌സ് ഗ്രൂപ്പുകളിലെ 605 അംഗങ്ങളിൽ നിന്നാണ് കൃഷിയിൽ താത്പര്യമുള്ള 50 പേരെ തെരഞ്ഞെടുത്തിട്ടുള്ളത്.9വ്യത്യസ്ത ഇനത്തിൽപ്പെട്ട 45 പച്ചക്കറിത്തൈകളും,ചീര വിത്തും 10 ഗ്രോബാഗുകളും സംഘാടക സമിതി സൗജന്യമായി നൽകും. കൃഷിയിൽ വൈദഗ്ദ്യം ഉള്ളവരും ക്യഷി വകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന 4 അംഗ കൃഷി ഉപദേശക സമിതിയാണ് അടുക്കളത്തോട്ട നിർമ്മാണത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക.അടുക്കളത്തോട്ടത്തിന്റെ പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് മണ്ണഞ്ചേരി രണ്ടാം വാർഡിൽ കാവുങ്കൽ ഉദനംപറമ്പിൽ പ്രദീപിന്റെ പുരയിടത്തിൽ മന്ത്റി പി.തിലോത്തമൻ നിർവഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ജയതിലകൻ,മിനിപ്രദീപ്,കൃഷി ഓഫീസർ ജി.വി.റെജി,പി.എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും