കുട്ടനാട് : മഴയത്ത് തെന്നി മറിഞ്ഞ ബൈക്കിൽ നിന്ന് റോഡിൽ തലയടിച്ചു വീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് വടക്കേവളപ്പിൽ പരേതനായ വിജയന്റെ മകൻ വിനയ കുമാർ (28) ആണ് മരിച്ചത്. എ.സി റോഡിൽ കോര വളവ് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. ബി ടെക് ബിരുദധാരിയായവിനയകുമാർ പത്തനംതിട്ടയിലെ സ്വകാര്യ കമ്പനിയിലെ ജോലിക്ക്‌ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ രാമങ്കരി പൊലീസ് വിനയകുമാറിനെഉടനെ തന്നെ ചങ്ങനാശ്ശേരി താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : കൗസാംബിക.സഹോദരൻ : വിജയകുമാർ.