photo

ചാരുംമൂട് : യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുമായി ഒത്തുകളിച്ച സർക്കാർ പ്ലീഡറെ പുറത്താക്കണമെന്നും, മുഴുവൻ പ്രതികളെയും പിടികൂടണമെന്നും

ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി.

ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പോലീസിന് ഇരട്ട മുഖമാണെന്ന് ഷാജു ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഷാജി നൂറനാട്, രാജൻ പൈനുംമൂട് , താമരക്കുളം രാജൻപിള്ള , എ.എസ്. ഷാനവാസ്, എസ്. സാദിഖ്, ശ്രീകുമാർ അളകനന്ദ, വേണു കാവേരി, ശിവപ്രസാദ്, കെ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു