മാരാരിക്കുളം : തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ദേവഹരിതം പദ്ധതി നടപ്പാക്കാൻ തയ്യാറെടുത്ത് വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ദേവസ്വം ഭൂമി ഹരിതാഭമാക്കുകയാണ് ലക്ഷ്യം.ക്ഷേത്രത്തിനോട് ചേർന്നുള്ള രണ്ട് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് കൃഷി ഇറക്കുക. ഇതിനായി നിലംമൊരുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.നെല്ല്,പൂക്കൃ
കരനെൽകൃഷിക്ക് തൊണ്ണൂറ് ദിവസം കൊണ്ട് വിളവ് എടുക്കാവുന്ന സങ്കരയിനം നെൽവിത്തായ മണിരത്‌നയാണ് വിതയ്ക്കുന്നത്. ക്ഷേത്ര ചടങ്ങായ നിറപുത്തരിക്കും നിവേദ്യങ്ങൾക്കും ആവശ്യമായ നെല്ല് സമാഹരിക്കുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കൃഷികളും പൂർണമായും ജൈവരീതിയിലായിരിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,കൃഷി,വനം വകുപ്പുകൾ,സംസ്ഥാന ഹരിത മിഷൻ,ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.തൊഴിലുറപ്പ് തൊഴിലാളികളും ഉപദേശക സമിതിയും ക്ഷേത്രജീവനക്കാരും ചേർന്നാണ്കൃഷി പരിപാലനം.
പദ്ധതിക്ക് തുടക്കം കുറിച്ച്‌കൊണ്ട് 18ന് രാവിലെ 10ന് ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി വിത്ത് വിതയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും.ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി ബൈജു അദ്ധ്യക്ഷത വഹിക്കും.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ചന്ദ്രഹാസൻ സ്വാഗതവും സബ് ഗ്രൂപ്പ് ഓഫീസർ കൃഷ്ണകുമാരി നന്ദിയും പറയും. ജില്ലയിൽ ആദ്യമായാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം ദേവഹരിതം പദ്ധതി നടപ്പിലാക്കുന്നത്.