ആലപ്പുഴ: ലോക്ക് ഡൗൺ മൂലം കാർഷിക, ചെറുകിട വ്യവസായ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസവുമായി കേരള ബാങ്ക്. ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും കർഷകർക്ക് 6.8 ശതമാനം പലിശനിരക്കിൽ കാർഷിക സ്വർണവായ്പ നൽകും. ഒരു വ്യക്തിക്ക് പരമാവധി രണ്ട് ലക്ഷം രൂപവരെ ലഭിക്കും. ചെറുകിട മേഖലയ്ക്ക് ലളിതമായ വ്യവസ്ഥയിൽ എം.എസ്.എം.ഇ വായ്പകളും നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ആനുകൂല്യങ്ങൾ 31 വരെയുണ്ടാകും.