കായംകുളം: വള്ളികുന്നത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് സഹായിക്കുന്നതായി ആരോപിച്ച് കണ്ടല്ലൂർ സൗത്ത്, നോർത്ത്, ആറാട്ടുപുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കണ്ടല്ലൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു .ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൽ. വേലായുധൻപിള്ള ഉത്ഘാടനം ചെയ്തു. വേലഞ്ചിറ സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. രാജഗോപാൽ, രാജേഷ് കുട്ടൻ, ബിജു ഈരിക്കൽ എന്നിവർ പ്രസംഗിച്ചു.