മാരാരിക്കുളം:ലോക്ക് ഡൗണിന്റെ വിരസതയക്കറ്റാൻ തുടങ്ങിയ കലാ മത്സരങ്ങളുടെ തുടർച്ചയായി കാവുങ്കൽ ഗ്രാമ പ്രദേശത്ത് മത്സരാടിസ്ഥാനത്തിൽ 50 അടുക്കളത്തോട്ടം ഒരുക്കുന്നു.ഇതിന്റെ ആദ്യ പച്ചക്കറിത്തൈനടീൽ മന്ത്റി പി. തിലോത്തമൻ മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ ഉദനംപറമ്പ് പ്രദീപിന്റെ കൃഷിയിടത്തിൽ നിർവ്വഹിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ജയതിലകൻ,
മിനി പ്രദീപ്,കൃഷി ഓഫീസർ ജി.വി.റെജി,കാവുങ്കൽ എന്റെ ഗ്രാമം കൂട്ടായ്മയുടെ രക്ഷാധികാരിയും തേർഡ് ഐ വിഷൻ ചെയർമാനുമായപി.എസ്.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
കാവുങ്കൽ എന്റെ ഗ്രാമം വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ കീഴിലുള്ള മൂന്ന് ഗ്രൂപ്പുകളിലെ 605 അംഗങ്ങളിൽ നിന്നാണ് കൃഷിയിൽ താത്പര്യമുള്ള 50 പേരെ തെരഞ്ഞെടുത്തിട്ടുള്ളത്.ഒൻപത് വ്യത്യസ്ത ഇനത്തിൽപ്പെട്ട 45 ഇനം പച്ചക്കറിത്തൈകളും,ചീര വിത്തും 10 ഗ്രോബാഗുകളും സംഘാടക സമിതി സൗജന്യമായി അംഗങ്ങൾക്ക് നൽകും.കൃഷിയിൽ വൈദഗ്ദ്ധ്യം ഉള്ളവരും ക്യഷി വകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന 4 അംഗ കൃഷി ഉപദേശക സമിതിയാണ് അടുക്കളത്തോട്ട നിർമ്മാണത്തിന് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുക. സംഘാടകർ തന്നെ 25 സെന്റ് സ്ഥലത്ത് വിപുലമായ രീതിയിൽ പച്ചക്കറി കൃഷിയും ഇതോടൊപ്പം ചെയ്യുന്നുണ്ട് . .