ചേർത്തല:യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ പൊലീസും സർക്കാർ അഭിഭാഷകരും ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് വയലാർ ബ്ലോക്കിലെ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പട്ടണക്കാട്, അർത്തുങ്കൽ എന്നീ പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ ധർണ നടത്തി. പട്ടണക്കാട് പൊലീസ് സ്റ്റേഷനു മുന്നിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനംനിർവഹിച്ചു.
വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമരപരിപാടികൾ കെ.ആർ.രാജേന്ദ്രപ്രസാദ്,മധു വാവക്കാട്, അഡ്വ.ടി.എച്ച്.സലാം,എം. കെ. ജയ്പാൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
അർത്തുങ്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.