ആലപ്പുഴ : ജനറൽ ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള മുഴുവൻ ജീവനക്കാർക്കും സൗജന്യ ഭക്ഷണം എത്തിച്ചുനൽകുന്നതിന് അനുമതി തേടി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ നഗരസഭാദ്ധ്യക്ഷനും ആശുപത്രി സൂപ്രണ്ടിനും കത്ത് നൽകി. ലഭിച്ചുകൊണ്ടിരുന്ന സൗജന്യ ഭക്ഷണം നിർത്തലായ സാഹര്യത്തിലാണ് ഡോക്ടർമാർക്കുൾപ്പടെ മൂന്ന് നേരം ഭക്ഷണം എത്തിച്ചു നൽകാൻ തീരുമാനിച്ചതെന്ന് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് നൂറുദീൻ കോയ അറിയിച്ചു.