ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ലോക്ക് ഡൗൺ ഇളവുകളും സാമ്പത്തിക പാക്കേജും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഓട്ടോ ടാക്സി സ്റ്റാന്റുകളിൽ പ്രതിഷേധ ധർണ നടത്തി. നിയോജകമണ്ഡലം തല ഉദ്‌ഘാടനം ഹരിപ്പാട് ബസ് സ്റ്റാൻഡ് ടാക്സി സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി പ്രവീൺ നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു. ആർ. ഹരിപ്പാട്, ഷംസുദ്ദീൻ കായിപുറം, മനു നങ്യാർകുളങ്ങര, വൈശാഖ് പൊന്മുടി തുടങ്ങിയവർ സംസാരിച്ചു . ഡാണാപ്പടിയിൽ നടന്ന ധർണ ഡിസിസി അംഗം റോജിൻ സാഹയും കന്നുകാലിപാലത്ത് ഡി.സി.സി അംഗം ഷിബുലാലും ആയാപറമ്പ് ഹൈസ്‌കൂൾ ജംഗ്ഷനിൽ സണ്ണി ജോർജും ആറാട്ടുപുഴയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂറും എൻ. ടി. പി. സി ജംഗ്ഷനിൽ ഡി.സി.സി അംഗം എച്ച്. നിയാസും കുമാരപുരം മണ്ഡലത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം എ.കെ രാജനും ഉദ്‌ഘാടനം ധർണ ഉദ്ഘാടനം ചെയ്തു.