ആലപ്പുഴ:ഇന്ന് ദേശീയ ഡങ്കിപ്പനി ദിനമായി ആചരിക്കും. ഡെങ്കിപ്പനി നിയന്ത്റണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം എന്നതാണ് ഈ വർഷത്തെ സന്ദേശമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗത്തിന് കാരണമായ ഈഡിസ് കൊതുക് മുട്ടയിട്ടു വളരുന്നതിനുളള സാഹചര്യം വീടുകളിലും സ്ഥാപനങ്ങളിലും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.
അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, വീടിന്റെ ടെറസ്, സൺഷേഡ്, റെഫ്രിജറേറ്ററുകളിലെ ട്രേ, കമുകിൻ പാള തുടങ്ങി വെളളം കെട്ടി നിൽക്കാൻ ഇടയുളള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.