ഹരിപ്പാട് : സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഹരിപ്പാട് താലൂക്കാശുപത്രിയിലെ 200 ഓളം ജീവനക്കാർക്കും ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ശിവന് ഭക്ഷണ കിറ്റ് നൽകി സി.ബി.സി ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ ഉത്ഘാടനം ചെയ്തു. കരുതൽ സെക്രട്ടറി ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, എൻ.സോമൻ അഡ്വ.എം.എം അനസ് അലി, സിനുകുമാർ, അനസ് അബ്ദുൾ നസീം എന്നിവർ പങ്കെടുത്തു. ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ആഫീസർ ഫയാസ് കിറ്റുകൾ ഏറ്റുവാങ്ങി.