ഹരിപ്പാട്: ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി വീയപുരം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തുണി മാസ്ക് വിതരണം ചെയ്തു. മുൻ അസിസ്റ്റന്റ് ഗവർണർ മുരുകൻ പാളയത്തിൽ, മുൻ അസിസ്റ്റന്റ് ഗവർണ്ണർ ബി. ബാബുരാജ്, തോമസ് ഈപ്പൻ, അജിത് പാറൂർ, അനിൽ പ്രസാദ് എന്നിവർ പങ്കെടുത്തു.