വള്ളികുന്നം: യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലിസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കറ്റാനം, ഭരണിക്കാവ്, വള്ളികുന്നം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വള്ളികുന്നം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ പി സി സി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. എസ്. വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ശ്രീകുമാർ, അനി വർഗീസ്, എം. ആർ. മനോജ്കുമാർ, അവിനാശ് ഗംഗൻ, കെ. ആർ. ഷൈജു, ജയചന്ദ്രൻ കറ്റാനം എന്നിവർ സംസാരിച്ചു.