ഹരിപ്പാട് : എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം എസ്.എൻ. ഡി. പി യോഗത്തിന്റെ 117 - മത് സ്ഥാപക ദിനത്തിൽ കാർത്തികപ്പള്ളി യൂണിയനിൽ ഐക്യദീപം തെളിച്ചു. യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ ആദ്യദീപം പകർന്നു. വൈസ് പ്രസിഡന്റ് എം സോമൻ, സെക്രട്ടറി അഡ്വ. രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി. സുഭാഷ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ മാരായ പ്രഫ. സി. എം ലോഹിതൻ, ഡോ. സുരേഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ പി. ശ്രീധരൻ, ദിനുവാലുപറമ്പിൽ, ഡി.ഷിബു, പി. എസ്. അശോകകുമാർ തുടങ്ങിയവർ പങ്കെടുത്തു