ഹരിപ്പാട് : എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം എസ്.എൻ. ഡി. പി യോഗത്തിന്റെ 117 - മത് സ്ഥാപക ദിനത്തിൽ ചേപ്പാട് യൂണിയനിൽ 117 വിളക്കുകൾ തെളിയിച്ചു. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ .അശോകൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി. ധർമരാജൻ, യൂണിയൻ കൗൺസിലർമാരായ തൃക്കുന്നപ്പുഴ പ്രസന്നൻ, അയ്യപ്പൻ കൈപ്പള്ളിൽ, എസ്.ജയറാം, പി.എൻ.അനിൽകുമാർ, അഡ്വ. യു. ചന്ദ്രബാബു, വി.രഘുനാഥ്, ബിജുകുമാർ പത്തിയൂർ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ, സൈബർസേന കൺവീനർ ദിനിൽ.ഡി. തഴയശേരിൽ എന്നിവർ പങ്കെടുത്തു.