ആലപ്പുഴ: വള്ളികുന്നത്തെ യൂത്ത് കോൺ​ഗ്രസ് നേതാവ് സുഹെെലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ സി.പി.എം - ഡി.വെെ.എഫ്.എെ പ്രവർത്തകർക്ക് ഹെക്കോടതി ജാമ്യം അനുവദിച്ചത് സർക്കാർ അഭിഭാഷകൻ കോടതിയെ തെറ്റിധരിപ്പിച്ചതു കൊണ്ടാണെന്നും ഈ വിധിക്കെതിരെ മറ്റൊരഭിഭാഷകനെ നിയോഗിച്ച് ഉടൻ അപ്പീൽ നൽകണം എന്നും ആവശൃപ്പെട്ട് കോൺ​ഗ്രസ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ നടന്ന സമരം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന സമരം നഗരസഭാ വിദ്യാഭ്യാസ കമ്മിറ്റി അദ്ധ്യക്ഷൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.