ഹരിപ്പാട് : ലൈനിൽ വോൾട്ടേജ് വ്യതിയാനത്തെ തുടർന്ന് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചതായി പരാതി. കാർത്തികപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വാതലൂർ കോയിക്കൽ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളാണ് നശിച്ചത്. കമ്പ്യൂട്ടർ, തേപ്പു പെട്ടി, ട്യൂബ് ലൈറ്റ് എന്നിവ തകരാറിലായി. ഇന്നലെ രാവിലെയോടെ ആയിരുന്നു സംഭവം. ലൈനിൽ ഓല വീണതിനാലാണ് തകരാർ സംഭവിച്ചതെന്നാണ് സെക്ഷൻ അധികൃതർ പറയുന്നത്.