മാവേലിക്കര: ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയായ അഡ്വ.മുജീബ് റഹ്മാനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഗുരുതര കുറ്റകൃത്യത്തിൻ ഉൾപ്പെട്ട വ്യക്തിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ചത് പൊലീസും സർക്കാർ അഭിഭാഷകരും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ്.
സംസ്ഥാന പൊലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട് പറഞ്ഞു.