പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരത്തെ പൊതുപ്രവർത്തകനും വിപുലമായ സുഹൃദ് ബന്ധങ്ങളുടെ ഉടമയുമായിരുന്ന കളപ്പുരയ്ക്കൽ അപ്പൂസ് എന്ന ശാലിഷ് കുമാറിന്റെ അവിചാരിത വേർപാട് നാടിന് നൊമ്പരമായി.
സഹോദരനും യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ കൗൺസിലറുമായ ശ്യാംകുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു. രണ്ടു വർഷം മുമ്പുണ്ടായ വാഹനാപകടത്തിനു ശേഷം ഇടയ്ക്കിടെ ദേഹാസ്വസ്ഥ്യം ഉണ്ടാകുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് 4 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. എസ്.എൻ.ഡി.പി.യോ