ആലപ്പുഴ : സുഹൈൽ വധശ്രമക്കേസിൽ പൊലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്ന് നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ പറഞ്ഞു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി വി മനോജ്കുമാർ അദ്ധൃക്ഷത വഹിച്ചു. സി. ജൃോതിമോൾ, ഷോളിസിദ്ധകുമാർ, ബോബൻമാതൃു എന്നിവർ സംസാരിച്ചു.