പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11-ാം വാർഡിൽ കുടുംബശ്രീ എ.ഡി.എസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അയൽക്കൂട്ടം, വയോജന അയൽക്കൂട്ടം , ബാലസഭ എന്നിവയിലെ അംഗങ്ങൾക്ക് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ അഡ്വ. എസ്.രാജേഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. 400 ഓളം മാസ്കുകൾ ആണ് വിതരണം ചെയ്തത്. എ.ഡി.എസ് ചെയർപേഴ്സൺ ജസീല ഹാരിഷ് ,വൈസ് ചെയർപേഴ്സൺ മീനാക്ഷി അശോകൻ എന്നിവർ നേതൃത്വം നൽകി.