മാവേലിക്കര: ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാവർക്കും സഹായധനം അനുവദിക്കുക, സഹായധനത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ചെയ്തു.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അധ്യക്ഷനായി.
ഹരീഷ് കാട്ടൂർ സ്വാഗതം പറഞ്ഞു. പി. അംബികാദേവി, സെക്രട്ടറി കെ.ആർ. പ്രദീപ്, എസ്.രംഗനാഥൻ, രാധാകൃഷ്ണൻ, സതീഷ് വാഴുവാടി, എസ്.ആർ.അശോക് കുമാർ, സാബുതോമസ്, അശോക് ബാബു, ജീവൻ ചാലിശ്ശേരി, സന്തോഷ് മറ്റം, സുജിത്.ആർ.പിള്ള, ദേവരാജൻ, രാഹുൽ ചുനക്കര, ആദർശ് ലാൽ പാലമേൽ, അനൂപ് വരേണിക്കൽ എന്നിവർ സംസാരിച്ചു.