കുട്ടനാട്: വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് എത്രയുംവേഗം സംഭരിക്കുക, സംഭരിച്ച നെല്ലിന്റെവില ഉടൻ നൽകുകതുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് മങ്കൊമ്പ് പാഡി ഓഫീസ്ഉപരോധിച്ച കർഷകമോർച്ച മണ്ഡലം കമ്മറ്റി പ്രവർത്തകരെ പൊലീസ്അറസ്റ്റ്‌ചെയ്തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കർഷകമോർച്ച ജില്ലാവൈസ് പ്രസിഡന്റ് എം.ആർ. സജീവ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് പര്യാത് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സി.എൽ.ലെജുമോൻ, കൃഷ്ണയ്യൻ, ജി.ഹരികുമാർ,കെ.പി.സുരേഷ്‌കുമാർ, സുകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു