 യോഗം സ്ഥാപകദിനത്തിൽ തെളിഞ്ഞത് ലക്ഷക്കണക്കിന് ചിരാതുകൾ

ആലപ്പുഴ: ഐക്യത്തിന്റെയും വ്യക്തി, പരിസര ശുചിത്വത്തിന്റെയും ശംഖൊലിയെന്നോണം എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് സ്ഥാപകദിനത്തിന് പ്രഭചൊരിഞ്ഞത് ലക്ഷക്കണക്കിന് ചിരാതുകൾ. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനപ്രകാരം യോഗം ആസ്ഥാനത്തും യൂണിയൻ, ശാഖ ഓഫീസുകളിലും ഭവനങ്ങളിലും ഇന്നലെ വൈകിട്ട് ലക്ഷക്കണക്കിന് കരങ്ങൾ ഐക്യദീപം തെളിച്ചു. പൊതു ഇടങ്ങളിൽ സംഘം ചേരാതെ വലിയൊരു വിപത്തിനെതിരെ സംഘടിച്ചുകൊണ്ട് രാജ്യം പ്രതിരോധമതിൽ തീർക്കവേ, ഇന്നലത്തെ സന്ധ്യയിൽ കേരളമാകെ നിറഞ്ഞ ഐക്യദീപത്തിന്റെ ശബളിമ സൂര്യപ്രഭപോലെ ജ്വലിച്ചുനിന്നു.