photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം സ്ഥാപക ദിനത്തിൽ 117 ചിരാതുകൾ തെളിച്ച് യൂണിയനുകൾ.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം പാലിച്ചാണ് യൂണിയനുകളും ശാഖകളും ചടങ്ങ് സംഘടിപ്പിച്ചത്.ആയിരക്കണക്കിന് ഭവനങ്ങളിലും ദീപങ്ങൾ തെളിച്ചു.ചേർത്തല യൂണിയനിൽ ഓഫീസിന് മുന്നിൽ മൺചിരാതിൽ ദീപങ്ങൾ തെളിച്ചു.യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്ര സന്നിധിയിലും ദീപം തെളിച്ചു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ,സെക്രട്ടറി വി.എൻ.ബാബു,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം,ബൈജു അറുകുഴി,യൂണിയൻ കൗൺസിലർമാരായ ബിജുദാസ്,കെ.എം.മണിലാൽ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് എന്നിവർ നേതൃത്വം നൽകി.

കണിച്ചുകുളങ്ങരയിൽ

കണിച്ചുകുളങ്ങര യൂണിയനിൽ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,പൊഴിക്കൽ മൺചിരാതിലേയ്ക്ക് ആദ്യ ദീപം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു.യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ,കണിച്ചുകുളങ്ങര ശാഖ പ്രസിഡന്റ് സി.എസ്.സജിത്ത്,സെക്രട്ടറി വി.കെ.മോഹനദാസ് എന്നിവർ നേതൃത്വം നൽകി.