ചേർത്തല:കടക്കരപ്പള്ളിയിൽ അഞ്ചുപേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലും,ചേർത്തല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.ഏഴാം വാർഡ് കട്ടത്തറ വേണു (47) വിന്റെ കൈകളിലെ ഞരമ്പിന് പരിക്കേറ്റു.വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു ആക്രമണം.ഗ്രാമ പഞ്ചായത്ത് ഏഴ്, ഒമ്പത് വാർഡുകളിലുള്ളവർക്കാണ് കടയേറ്റത്.കടിച്ച പട്ടിയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.