ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഒന്നരവർഷങ്ങൾക്ക് മുമ്പ് നട്ട ഫലവൃക്ഷങ്ങളെല്ലാം കായ്ച്ചു. മാതളം,സീതപ്പഴം,പേരക്ക, മുളളാത്ത തുടങ്ങിയവയുടെ വിളവെടുപ്പിനാണ് തുടക്കം കുറിച്ചത്.23 വാർഡുകളിലുമായി രണ്ട് ലക്ഷത്തോളം ഫലവൃക്ഷതൈകളാണ് നട്ടിരുന്നത്. കൊവിഡ് കാലമായതിനാൽ വിഷരഹിത ഫലങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സനൽനാഥ് കൊച്ചുകരി അദ്ധ്യക്ഷതവഹിച്ചു.സുധർമ്മസന്തോഷ്,പി.എസ്.രാഘവൻ,ജോജിമോൻ എന്നിവരും എം.ജി.എൻ.ആർ.ഇ.ജി.എസ് അക്രഡിറ്റഡ് എൻജിനീയർ എം.എ.വിശാഖ്,ഡി.ലതിമോൾ എന്നിവരും പങ്കെടുത്തു.