കായംകുളം: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കായംകുളത്ത് നിരവധി വൃക്ഷങ്ങൾ കടപുഴകി. ഫയർ ഫോഴ്സ് എത്തി വൃക്ഷങ്ങൾ മുറിച്ചുമാറ്റി.
കൊറ്റുകുളങ്ങരയിൽ റോഡിൽ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിൽ മരങ്ങൾ വീണു. കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമീപവും കന്നീസ പാലത്തിന് സമീപവും റോഡിലേക്ക് വീണ മരങ്ങൾ അഗ്നിശമനസേന മുറിച്ചുമാറ്റി. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ, സജു, അനീഷ്, ശ്രീകുമാർ, നജിമോൻ, ഗ്ലെൻ ഫെർണാണ്ടസ്, ശ്യാംകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ സുധീഷ്, ഹോംഗാർഡ് ഗോപകുമാർ, സിവിൽ ഡിഫൻസ് അംഗങ്ങളായ അനസ്, ഷാബിക്ക്, നാദിർഷ എന്നിവർ ചേർന്നാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.