ആലപ്പുഴ: പ്രതിസന്ധിയുടെ കാലത്ത് ഔദ്യോഗിക സംവിധാനങ്ങളോളം പ്രധാനമാണ് ജനങ്ങളുടെ പരസ്പര സഹായമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ ഡി.സുഗതൻ പറഞ്ഞു. ആര്യാട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും തുണി മാസ്കുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്യുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീപു ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ രവീന്ദ്രദാസ്, കോൺഗ്രസ് സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ ആര്യാട്, സണ്ണി ജോസഫ്, കെ.ബാലചന്ദ്രൻനായർ, അജികുമാർ ചിറ്റേഴം, സനൽകുമാർ, ജയചന്ദ്രൻ, പി.ബാബു, ഷീബ സാജു, രശ്മി രാജേഷ്, സോബിൻ ശ്യാംജിത്ത്, ഹെബിൻ ടോമി എന്നിവർ പങ്കെടുത്തു.