ആലപ്പുഴ: ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിൽ പ്രളയകാലത്ത്‌ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പാലിക്കണമെന്നും ഈ വർഷം ഉണ്ടാകാനിടയുള്ള വെള്ളപ്പൊക്കക്കെടുതികളൊഴിവാക്കാൻ ക്രൈസിസ്‌ മാനേജ്മെന്റ് സംവിധാനം ഫലപ്രദമാക്കണമെന്നുംആവശ്യപ്പെട്ട്‌ കേരള കോൺഗ്രസ്‌ എമ്മിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30നു ആലപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ്‌ എൻജിനിയറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തും. ചെയർമാൻ ജോസ്‌ കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.