വള്ളികുന്നം: എ ഐ വെ എഫ് വള്ളികുന്നം കിഴക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വൽ ചപ്പാത്തിയും ചിക്കൻ കറിയും ചലഞ്ചിലൂടെ പണം സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെലവു കഴിഞ്ഞ് ലഭിച്ച 25,250 രൂപയുടെ ചെക്ക് ആർ.രാജേഷ് എം.എൽ.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ,മണ്ഡലം ജോയിന്റ് സെക്രട്ടറി സൗലാഷ് വള്ളികുന്നം എന്നിവർ ചേർന്ന് കൈമാറി. മേഖല പ്രസിഡന്റ് വിനോദ് സെക്രട്ടറി ബി ജി അരവിന്ദ്, മേധവിജയൻ, ഐശ്വര്യ പ്രകാശ്, ഗോകുൽ, അമിത് എന്നിവർ പങ്കെടുത്തു.