ആലപ്പുഴ: പറവൂരിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓട നിർമ്മാണത്തിന് കുഴിയെടുത്തതിനെത്തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രന്റെ കുടുംബത്തിന് സർക്കാരിന്റെ അമ്പതിനായിരം രൂപയുടെ ധനസഹായം മന്ത്രി ജി.സുധാകരൻ വീട്ടിലെത്തി കൈമാറി.

അപകടത്തിൽ മരിച്ച പ്രദീപിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും ബാലചന്ദ്രന്റെ കുടുംബത്തിന് അമ്പതിനായിരം രൂപയും നേരത്ത നൽകിയിരുന്നു . ആലപ്പുഴ കൈതവന മുതൽ അമ്പലപ്പുഴ ക്ഷേത്രത്തിൻറെ വടക്കേ നടവരെയുള്ള 18 കിലോമീറ്റർ റോഡ് (പഴയനടക്കാവ് റോഡ്) ആധുനിക രീതിയിൽ നിർമ്മിക്കുന്ന പ്രവൃത്തിക്കിടയിലാണ് മതിൽ ഇടിഞ്ഞ് വീണ് പ്രദീപ് മരിക്കുകയും ബാലചന്ദ്രന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.