ആലപ്പുഴ : കൊവിഡിനെതിരെയുള്ള ജനകീയ ബോധവത്കരണത്തിനായി ആലപ്പുഴയിൽ നാളെ കാർട്ടൂൺ മതിൽ ഉയരും. 'ബ്രേക്ക് ദ ചെയിൻ ' പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. കളക്ടറേറ്റിന് എതിർവശത്ത് ഗവ. മുഹമ്മദൻസ് സ്‌കൂളിന്റെ മതിലിൽ 13 കാർട്ടൂണിസ്റ്റുകൾ കാർട്ടൂണുകൾ വരയ്ക്കും. രാവിലെ 10ന് ഡെപ്യൂട്ടി കളക്ടർ ആശ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും. സംസ്ഥാന തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കാർട്ടൂൺ മതിലിന്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച കൊച്ചിയിലായിരുന്നു.