ആലപ്പുഴ: കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ജില്ലയിലെ പഞ്ചായത്തുകളിൽ ഇന്നലെ 3699 പേർക്ക് ഉച്ചഭക്ഷണം നൽകി. ഇതിൽ 98 അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടും. 2866 പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയത്. കൊവിഡ് കെയർ സെൻററുകളിൽ താമസിക്കുന്ന 197 പേർക്കും കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം നൽകി.