അമ്പലപ്പുഴ: വെള്ളിയാഴ്ച രാത്രി നീർക്കുന്നത്ത് പ്രകൃതിക്ഷോഭത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽണമെന്ന് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പുലിമുട്ടോടു കൂടിയ കടൽ ഭിത്തി അടിയന്തരമായി നിർമ്മിക്കണമെന്നും പ്രസിഡന്റ് കെ. പ്രദീപ്, സെക്രട്ടറി ആർ. സജിമോൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.