അമ്പലപ്പുഴ: നെല്ല് സംഭരണത്തിലെ കിഴിവെടുപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് കർഷകമോർച്ച അമ്പലപ്പുഴ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലും കുട്ടനാട്ടിലും നെല്ലു സംഭരണ സമയത്ത് കർഷകരിൽ നിന്ന് മില്ലുടമകളും ഏജന്റുമാരും അമിതമായി കിഴിവെടുക്കുന്ന സാഹചര്യമാണുള്ളത്. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5000 ഫലവൃക്ഷത്തൈകൾ മണ്ഡലത്തിൽ വിതരണം ചെയ്യാൻ യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി . മുരളി യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ഹർമ്യലാൽ പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ ബി. മണികണ്ഠൻ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പി അനിഴം, മണ്ഡലം ഭാരവാഹികളായ വിജയനാഥൻ, ചന്ദ്രശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു