ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും സാനിട്ടൈസറും മാസ്കും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബു രാജ്, ജനറൽ സെക്രട്ടറി സുനിൽ തോമസ്, ട്രഷറർ ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.