ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം സ്ഥാപക ദിനത്തിൽ 4754ാം നമ്പർ ശതാബ്ദി സ്മാരകം കള്ളിക്കാട് തെക്ക് ശാഖയിൽ 117 ദീപങ്ങൾ തെളിച്ചു. ശുചിത്വ ബോധവൽക്കരണ ദിനമായി ആചരിച്ചു. സെക്രട്ടറി എം.ദീപക്ക് ആദ്യ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജോഷ്, വൈസ് പ്രസിഡന്റ് എൻ.പ്രകാശൻ, കമ്മറ്റിയംഗം എം. നിധീഷ് എന്നിവർ നേതൃത്വം നൽകി.