hgf

ഹരിപ്പാട് : കൊവിഡ് 19 പ്രതിരോധത്തിൻെറ ഭാഗമായി ഹരിപ്പാട് നഗരസഭ 5-ാം വാർഡിൽ കോൺഗ്രസ് വാർഡ്കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ ഭവനങ്ങളിലും മാസ്ക് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എസ്.ഗോപാലകൃഷ്ണൻ നായർ ആദ്ധ്യക്ഷനായി. വാർഡ് കൗണ്‍സിലർ എം.ബി.അനിൽ മിത്ര, ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.കൃഷ്ണകുമാർ വാര്യർ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എ.അനി, റ്റി.എസ്.ഗോപിനാഥൻ നായർ,ജി.രാജേഷ്, കെ.മധുസൂദനൻ പിള്ള, എൻ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.