ആലപ്പുഴ: വിദേശമദ്യ ഔട്ടലെറ്റുകളിൽ നിലവിലുള്ള സെൽഫ് സർവീസ് പ്രീമിയം കൗണ്ടറുകൾക്കു പകരം പ്രീമിയം കൗണ്ടറുകളാക്കി മാറ്റുവാൻ നടപടി കൈക്കൊള്ളണമെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ബാറുകളിലൂടെ മദ്യം പാഴ്സലായി നൽകാനുള്ള തീരുമാനവും പുനഃപരിശോധിക്കണമെന്നും കൺസ്യൂമ‌ർഫെഡ്, കെ.എസ്.ബി.സി എം.ഡിമാർക്ക് വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി ബാബുജോർജ് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.