ഹരിപ്പാട്: സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പള്ളിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ പറയങ്കേരി കുരിശുംമൂടിന് സമീപം ശനിയാഴ്‌ച രാവിലെ 9.45 നായിരുന്നു അപകടം. സ്കൂട്ടർ യാത്രികൻ പള്ളിപ്പാട് കൊണ്ടുരേത്ത് രാജേഷ് (38), ഭാര്യ ദിവ്യ (35), സൈക്കിൾ യാത്രികൻ പള്ളിപ്പാട് ചാപ്രയിൽ തോമസ് (58) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക്ഗുരുതര പരിക്കേറ്റ രാജേഷിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടു പേരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലു പ്രവേശിപ്പിച്ചു. ഹരിപ്പാട് പൊലീസ് കേസെടുത്തു.