ആലപ്പുഴ: രാജ്യത്ത് ഇന്നു കാണുന്ന എല്ലാ പുരോഗതിയുടേയും അടിസ്ഥാനം നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ സംഭാവനയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ അഭിപ്രായപ്പെട്ടു. കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്‌ഷൻ വെൽഫെയർ ബോർഡ് ജില്ലാ ആഫീസ് പിടിക്കൽ കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ അബ്ദുൾ റഹ്മാൻ കുഞ്ഞ, പി.സി.രാജൻ, സജു കളർ കോട് എന്നിവർ സംസാരിച്ചു.