മാവേലിക്കര: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പ്രായിക്കര കുറ്റിയാർ മലയിൽ കെ.പി.മാത്തൻ, തട്ടാരമ്പലം മറ്റം തെക്ക് വടക്കെ പേങ്ങാട്ട് കിഴക്കതിൽ രവീന്ദ്രനാഥ് കുമാർ എന്നിവരുടെ വീടുകളാണ് കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്.
മാത്തന്റെ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഈ സമയം അടുക്കളഭാഗത്ത് ഇയാളുടെ ബന്ധുവായ യുവാവ് ഉണ്ടായിരുന്നെങ്കിലും വലിയശബ്ദം കേട്ടതിനെ തുടർന്ന് വെളിയിലേക്ക് ചാടി രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽ വലിയ ശബ്ദത്തോടെ അടുക്കളയുടെ മേൽക്കൂര താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.