ആലപ്പുഴ: ക്ഷേമനിധി ബോർഡുകൾ വഴി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 10ന് ജില്ലാ കേന്ദ്രം മുതൽ എല്ലാ വാർഡുകളിലുമായി 1500 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു. ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കാൻ അനുവദിക്കില്ല. പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ഒരു പദ്ധതിയുമില്ലാത്ത സർക്കാരായി ഇടതുഷ സർക്കാർ മാറിയെന്നും എം.വി. ഗോപകുമാർ ആരോപിച്ചു.
ക്ഷേമനിധി അംഗങ്ങളായ എല്ലാവർക്കും സർക്കാർ സഹായധനം ഉടൻ അനുവദിക്കുക,, ക്ഷേമനിധി സഹായത്തിലെ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചെങ്ങന്നൂരിൽ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.