മാവേലിക്കര : ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ സമാധിദിനാചരണം ഇന്ന് നടക്കും. മുൻ ആശ്രമാധിപതികളായിരുന്ന ആനന്ദജീ ഗുരുദേവിന്റെ 32ാമത് സമാധിദിനാചരണവും ഗുരുപ്രസാദ് ഗുരുവിന്റെ 20ാമത് സമാധി ദിനാചരണമാണ് നടക്കുന്നത്. ആനന്ദജീ ഗുരു 1988 മേയ് 17നും ഗുരുപ്രസാദ് ഗുരു 2000 മേയ് 17നുമാണ് സമാധിസ്ഥരായത്. സമാധിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഗുരുപൂജ, പ്രാർത്ഥന, സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടക്കും.