ആലപ്പുഴ : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീണ് ബുധനൂർ പഞ്ചായത്തിലെ കടമ്പൂർ പടന്നശ്ശേരിൽ ഓമനയും മകൾ ഉഷയും മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വൈദ്യുതി ബോർഡിന്റെ ഉന്നതതല അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് മന്ത്രി എം.എം.മണിക്ക് കത്തയച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.