കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി അഞ്ച് കോടി രൂപ നൽകുന്നതിനെതിരെ ഹരിപ്പാട് പിലാപ്പുഴ സ്വദേശിയായ അഡ്വ. എം.ആർ അരുൺ കുമാർ കാരണവർ നൽകിയ ഹർജി സമാന ഹർജികൾക്കൊപ്പം പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫുൾബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഗുരുവായൂർ ദേവസ്വം നിയമപ്രകാരം ഇത്തരത്തിൽ തുക നൽകാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ ലക്ഷംവീട് പദ്ധതിക്ക് 50,000 രൂപ നൽകാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ 1978 ലെ തീരുമാനം ഹൈക്കോടതി അഞ്ചംഗ ബെഞ്ച് റദ്ദാക്കിയ സംഭവം ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.