ആലപ്പുഴ: ലോക്ക് ഡൗൺ മൂലം രാജ്യത്തെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്ന മാന്ദ്യവും തകർച്ചയും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ പൊതുറോഡ് ഗതാഗതമേഖലയെ അവഗണിച്ചതായി കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ല കമ്മറ്റി ആരോപിച്ചു. ഇരട്ടി യാത്രാക്കൂലി വാങ്ങിയും, 20 യാത്രക്കാരെ മാത്രം കയറ്റി സമൂഹ്യ അകലവും പാലിച്ചും ഇടയ്ക്കിടെ ബസ് അണുവിമുക്തമാക്കിയും സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ, സെക്രട്ടറി എസ്.എം. നാസർ, ഷാജിലാൽ, എൻ.സലിം, റിനുമോൻ, ബിനു ദേവിക, ബാബു എന്നിവർ പങ്കെടുത്തു.